Monday, September 24, 2012

തിലകന് ആദരാഞ്ജലികള്‍...

ആദരാഞ്ജലികള്‍......

 അഭിനയ ശൈലീമികവിലൂടെ മലയാള സിനിമാ ലോകത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ പ്രിയനടന്‍ തിലകന്‍ തന്റെ കഥാപാത്രങ്ങളിലൂടെ ഇനി എന്നെന്നും ജീവിക്കും...
സിനിമാതറവാട്ടിലെ കാരണവര്‍ക്ക് കാക്കത്തൊള്ളായിരം പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊള്ളുന്നു....!!!

Monday, August 27, 2012

തിരുവോണാശംസകള്‍.....

       കാര്‍ഷിക സമൃദ്ധിയുടെ നന്മയും ഓണപ്പൂക്കളുടെ സൗന്ദര്യവും മലയാളനാടിന്റെ സംസ്കാരവും ഒത്തുചേര്‍ന്ന ഓണക്കാലം വരവായി.......
       മാറുന്ന കാലത്തിന് ചലിക്കുന്ന മൗസുമായി ഒരോണക്കാലം...കൈനിറയെ ഓഫറുകളും, പ്ലാസ്റ്റിക് പൂക്കളുമായി എല്ലാ മലയാളികള്‍ക്കും....

                ഓണാശംസകള്‍....

Tuesday, July 17, 2012

കവിത - തവള


കവിത
തവള
തവള കരഞ്ഞു
വീണ്ടും,വീണ്ടും..
അലറിക്കൂവി ഉച്ചത്തില്‍
ശബ്ദമതങ്ങനെപൊങ്ങീ വാനില്‍,
പക്ഷേ ഫലമത് കണ്ടില്ല!
കേട്ടു മറ്റൊരു പേക്രോം ശബ്ദം,
ടിവി സ്ക്രീനിലെ മഴയത്ത്...
പേക്രോം പാട്ടില്‍ നനഞ്ഞ് കുളിച്ച്
അവനും വന്നു മുറ്റത്ത്...
ഇരുവരുമങ്ങനെ പാടീ വീണ്ടും
"പേക്രോംക്രോം" എന്നുച്ചത്തില്‍
അങ്ങനെ വന്നൂ പത്തും ശതവും
ആയിരവും അവര്‍ പിന്നാലെ!
തവളകളങ്ങനെ പാടീ വീണ്ടും,
ഉച്ചത്തില്‍ പിന്നുച്ചത്തില്‍..
പാടിപ്പാടി തൊണ്ടകള്‍ പൊട്ടി,
അലറിക്കൂവി എന്നിട്ടും..
ഉണര്‍ന്നൂ മാനവര്‍,കാടുകള്‍,വയലുകള്‍
മൃഗവും പിന്നെ പക്ഷികളും,
പാമ്പും കാറ്റും കടലും അതിലെ
മത്സ്യക്കൂട്ടമതോരോന്നും!
ഉണര്‍ന്നവരെല്ലാം കൂടെപ്പാടി
ഒന്നായെന്നൊരു രാഗത്തില്‍..
തന്നുടെ മക്കള്‍ ഒന്നായെനാനൊരു
വാക്യം കേട്ടാ നേരത്തില്‍
പൊഴിച്ചൂ കണ്ണീര്‍
ഭൂമിയൊരമ്മ
തന്നുടെ സ്വന്തം മക്കള്‍ക്കായ്..!

കവിത - കാണ്മാനില്ല


കവിത
കാണ്മാനില്ല
കാണ്മാനില്ല,കാണ്മാനില്ല,
എവിടെപ്പോയിത്തിരയും ഞാന്‍?
വാമനന്റെ പാദത്തെ പിന്‍തുടര്‍ന്നെത്തിയ
ഭൂമിയിലും പാതാളത്തിലും
ആകാശത്തിലും...ഇല്ല..
കാറ്റിന്‍ കീശയിലില്ലേയില്ല,
നഗരത്തിങ്കലുമില്ലേയില്ല,
വീടിന്നുള്ളില്‍ കാണ്മാനില്ല,
മനസ്സിന്നുള്ളില്‍ കാണ്മാനില്ല,
നാക്കിലും നോക്കിലും
കൈയിലും കാലിലും ഒന്നും,
ഇല്ല,ഞാന്‍ കണ്ടില്ല.
* * * *
കുഞ്ഞിക്കൂട്ടിലെ കോഴിക്കുഞ്ഞും
തൊഴുത്തില്‍ കെട്ടിയ ആട്ടിന്‍ കുഞ്ഞും
മരവും പൂവും
കിളിയും പാമ്പുംകാറ്റും മണവും
പുഴയും വയലും തോടും പിന്നെ
നമ്മുടെ വിരുതന്‍ അണ്ണാന്‍കുഞ്ഞും,
അന്വേഷിച്ചു, കണ്ടില്ല!
* * * *
എവിടെപ്പോയിയൊളിച്ചൂ നീ?
അറബിക്കടലിന്‍ തീരത്തോ?
മറ്റൊരു ഭൂമിക്കപ്പുറമോ?
രാത്രിക്കപ്പുറം,പകലിന്നപ്പുറം,
പ്ലൂട്ടോക്കപ്പുറമപ്പുറമോ?
ഭൂതമൊളിച്ചാ കുപ്പിയിലോ?
എവിടെപ്പോയിയൊളിച്ചൂ നീ?
* * * *
ഹാവൂ ഞാനത് കണ്ടെത്തി,
ഇപ്പോള്‍ കണ്ണിന്‍ പോള ഉയര്‍ത്തിയ
കുഞ്ഞു മനസ്സിന്‍ ഉള്ളില്‍
കയറിയിരിപ്പല്ലേ!

Friday, June 29, 2012

പുസ്തകാസ്വാദനം-ജീവിതമെന്ന അത്ഭുതം


പുസ്തകാസ്വാദനം                                ജീവിതമെന്ന അത്ഭുതം
ഗ്രന്ഥകാരന്‍:കെ.എസ്.അനിയന്‍
വിഭാഗം :സ്മരണ
ഒരു കാന്‍സര്‍ ചികിത്സാവിദഗ്ദന്റ അനുഭവങ്ങള്‍ ഒരു കഥാകാരന്‍ പകര്‍ത്തുക;തീര്‍ത്തും അപൂര്‍വ്വമായ കൂട്ടുകെട്ടിലൂടെ വാര്‍ന്നു വീണ ഒരു അസാധാരണ കൃതി!നിസ്സംഗനായ ഒരു കാഴചക്കാരന്‍ മാത്രമായി മാറിനില്‍ക്കാത്ത ഡോക്ടര്‍.വി..ഗംഗാധരന്‍ കൊടുംവേദനയുടെ ഒരു ജന്മം തന്നെയാണ് രോഗികളുമൊത്ത് ജീവിച്ച് തീര്‍ക്കുന്നത്. നന്മയും കാരുണ്യവും മറന്ന് സകലതും വെട്ടിപ്പിടിക്കാന്‍ വേഗത്തില്‍ പായുന്ന സമൂഹത്തിന് ഒരു താക്കീതാണ് ഈ അനുഭവങ്ങള്‍.
മുപ്പത്തൊന്ന് ഭാഗങ്ങളായി മറക്കാനാവാത്ത, മനസ്സിന്റെ അടിത്തട്ടില്‍ സ്പര്‍ശിക്കുന്ന ഡോ.വി.പി.ഗംഗാധാരന്റെ ജീവിതാനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുന്നു, കെ.എസ്.അനിയന്‍ എന്ന ചെറുകഥാകൃത്ത്. 'വലിയ തമാശക്കാരന്‍' എന്ന തലക്കെട്ടോടെ നല്‍കിയ 'അബ്ദു' എന്നയാളുടെ വേദനാജനകമായ അനുഭവം ഏതൊരാളെയും കരയിക്കാന്‍ പോന്നതാണ്.
'ലിംഫോമിയ' അഥവാ ലിംഫ് ഗ്രന്ഥികളില്‍ കാന്‍സര്‍ ബാധിച്ചയാളാണ് അബ്ദു. തന്റെ ജീവിതത്തെ ഒരു വലിയ തമാശയായി ഏറ്റെടുത്തുകൊണ്ട് ഏവരേയും ചിരിപ്പിക്കുന്നയാളായിരുന്നു അബ്ദു. രക്ഷപ്പെടാനുള്ള പഴുതുകള്‍ ഏറെക്കുറെ അടഞ്ഞ വിധത്തിലായിരുന്നു. ആലുവാക്കാരനായ അദ്ദേഹം, ആലുവയില്‍ നിന്നും വരുന്ന അരിച്ചാക്ക് ലോറിയിലെ പണിക്കാരനായിരുന്നു. അരി കൊണ്ട് വരുന്ന വരവിലാണ് അയാളുടെ കീമോ തെറാപ്പി. ഒടുവില്‍ കാന്‍സറെന്ന ഭീകരന്റെ പിടിയില്‍ നിന്നും മോചിതനാവുകയാണദ്ദേഹം. എന്നാല്‍ കുറേ നാളുകള്‍ക്കു ശേഷം ചെക്കപ്പിനുള്ള ദിവസം കഴിഞ്ഞും അയാള്‍ വന്നില്ല. ഏറെ നാള്‍ കഴിഞ്ഞ് അബ്ദുവെത്തി, പൊട്ടിച്ചിരിപ്പിക്കുന്ന മറ്റൊരു തമാശയുമായി. അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്ക് വന്നു, . സി. യുവിലായിരുന്നു. കാന്‍സര്‍ രോഗിയായൊരാള്‍ രോഗം ഭേദമായുടന്‍ ഒരു ഹൃദ്രോഗിയായതില്‍ ചിരി പൂണ്ടായിരുന്നു അബ്ദുവിന്റെ സംസാരം! വളരെയധികം നാളുകള്‍ കഴിഞ്ഞ് അപ്രതീക്ഷിതമായി അബ്ദു മരിച്ച വിവരമാണ് വായനക്കാരംത്തേടിയെത്തുന്നത്.
അതുപോലെത്തന്നെ മറ്റൊരു ദുഃഖസാന്ദ്രമായ ഭാഗമാണ് 'കുട്ടികളുടെ വാര്‍ഡ്.' ലുക്കീമിയ അഥവാ ബ്ലഡ് കാന്‍സറുമായി അവിടെയെത്തുന്ന രണ്ടുവയസ്സുകാരിയായിരുന്നു അനുഷ. നിശ്ശേഷം ഭേദമാവുന്ന അവസ്ഥയിലായിരുന്നു അവള്‍. എന്നാല്‍ ചികിത്സ നടന്നുകൊണ്ടിരിക്കെ ഗള്‍ഫില്‍ പണക്കൊയ്ത്തു നടത്തിക്കൊണ്ടിരുന്ന അച്ഛനമ്മമാര്‍ കുട്ടിയെ സ്വന്തം നാട്ടില്‍ ചികിത്സിക്കാനായി അവിടെ നിന്നും ഡിസ്ചാര്‍ജ്ജ് വാങ്ങി പോവുകയാണ്. എന്നാല്‍ അനുഷ, പിന്നീട് മരിച്ച വിവരമാണ് ഡോക്ടര്‍ അറിയുന്നത്! വായനക്കാരന്റെ തൊണ്ട വറ്റിക്കുന്ന അവസ്ഥകള്‍! ഹൃദയത്തിന്റെ മടിത്തട്ടില്‍ കണ്ണീര്‍ വീഴുന്ന ഇനിയുമെത്രയോ അനുഭവങ്ങള്‍
മറ്റൊരാളുടെ അനുഭവം എന്നതിലുപരി സ്വന്തം അനുഭവമെന്ന തോന്നിക്കും വിധമാണ് കെ.എസ്.അനിയന്റെ രചന! ഇനിയും നിലച്ചിട്ടില്ലാത്ത നന്മയുടെ നീരൊവുക്കിനെ ഒരു മഹാപ്രവാഹമാക്കി മാറ്റാനുള്ള ഒരു ഭിഷഗ്വരന്റെയും കഥാകൃത്തിന്റെയും യത്നമാണ് ഈ പുസ്തകം.

Sunday, April 8, 2012

story-broken bangles


BROKEN BANGLES
Water drops stayed on the edges of the green-grass, ready for the journey. The red sun came out by breaking the lazy cold. The grasshopper didn't come out of his dreams..A naughty crow disturbed the silent.
The man woke up..''oh!wake up?!''his wife murmured from the kitchen. The 'taste' of the sleep made him lazy. He took his toothbrush.
''Amma..''a strange voise. The man looked outside..A small boy. His body enunciated hunger. There was a deep sadness in his eyes...
''Oh,what is this?I can't understand anything..''The man's wife said.
The man took some Iddlies and put them in the boy's plate. The boy looked at him.
''Eat..'', the man said.
The boy finished the food within seconds.
''Enough..?''.The man asked him.
''Yes'', he smiled.
''What's your name?''
''Kannan''-he said.
The boy ran outside of courtyard. The man wondered.
''Where did the boy go?''He returned to the house.
''Sir,please come..''
''Eh?that boy?!''
The man went near him. The boy gave him a box. Anxious moment..the man opened it.
'Wow...a lot of broken bangles..It was twinkling like pearls...'
''Sir,it's for you..it is my collection..I kept it in my bag..Oh no,Not in my bag ..that bag..I got it from the roadside.''
The boy said to the man a lot..The man heard it,with smiling face..At last he told..
''Sir, bye..mummy is waiting for me.''He ran.
The man looked at the broken bangles...
''Oh,I can't understand anything..are you mad?,to feed the orphan boys..''His wife said.
''He is not orphan,he has mother.''
''Oh,I don't know anything,Lord..!He is the boy who stolen your new footwear yesterday.''
''Eh?''The man wondered..
His eyes became red...He ran to the road...The boy was playing with a baby..
''You...''The man shouted. He beat him.
''Oh sir,don't beat me..please....''
''You thief..''
The boy cried aloud. The man returned home angrily. He threw the box of bangles....'Dhap..'
''Eh?What is it?”'
There was a pair of foot-wears hidden between the bangles and also a letter..
''Sorry sir..''
Tears dropped on the paper..ink mixed with tears...The paper became gloomy;his mind also...


കുറിപ്പ്- തൊഴിലുകള്‍ രാഷ്ട്രസേവനം


തൊഴിലുകള്‍ രാഷ്ട്രസേവനം
നമ്മുടെ രാഷ്ട്രപുരോഗതിയുടെ അടിത്തറ തൊഴിലാളികളുടെ അധ്വാനമാണ്.രാഷ്ട്രവളര്‍ച്ചയുടെ പരമപ്രധനമായ ഗതാഗതം.അത് റോഡായാലും ജലമായാലും റെയിലായാലും വിമാനമായാലും തൊഴിലാളികളുടെ രാപ്പകലില്ലാതെയുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ്.വെയിലത്തും മഴയത്തും മഞ്ഞ‍ത്തും വിശ്രമമില്ലാതെ ചോരനീരാക്കി വേല ചെയ്യുന്ന പണിക്കാരാണ് രാജ്യത്തിന്റെ അടിത്തറ.
വളര്‍ന്നു വരുന്ന പുതുതലമുറ,യുവാക്കള്‍ ഇവര്‍ക്കൊക്കെ വിയര്‍പ്പൊഴുക്കാതെ കൈയില്‍ പണം കുമിഞ്ഞു കൂടുന്ന ജോലികളാണാവശ്യം.അധ്വാനത്തിന്റെ മഹത്വം തിരിച്ചറിയുന്ന കുറഞ്ഞ വേതനമെങ്കിലും കഷ്ടപ്പാടുകളെ നെഞ്ചുപിരിച്ച് നേരിടുന്ന കഠിനാധ്വാനികളായ തൊഴിലാളിസമൂഹത്തെക്കുറിച്ച് ആധുനികജനത ചിന്തിക്കുന്നതേയില്ല.നാം ദിവസവും കഴിക്കുന്ന ഭക്ഷണം ആരാണുണ്ടാക്കുന്നത്?മണ്ണിലിറങ്ങി പ്രതിബന്ധങ്ങളെ തരണം ചെയ്ത് ജീവിക്കുന്ന കഠിനാധ്വാനികളായ കര്‍ഷകരുടെ വിയര്‍പ്പിന്റെ ഫലമാണ് നമ്മുടെ ആഹാരം.അധ്വാനിക്കാന്‍പുതുതലമുറയ്ക്ക് മടിയാണ്.അധ്വാനമുള്ള ജോലികളോടവര്‍ക്ക് പുച്ഛമാണ്..എന്താണ് കാരണം?എല്ലുമുറിയെ പണിചെയ്താലും സമൂഹത്തില്‍ വിലയില്ലാത്ത ജീവിക്കാനാവശ്യമായ വേതനമില്ലാത്ത ജോലിയോട് എങ്ങനെ പുച്ഛമില്ലാതിരിക്കും?!കൃഷി ചെയ്യുന്നതും കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുന്നതും കരിങ്കല്ലുകള്‍ പൊട്ടിക്കുന്നതും ആരാണ്?വേലക്കാര്‍...കഷ്ടതകളുണ്ടായാലും ദാരിദ്ര്യമായാലും തളരാതെ പതറാത്ത മനസുമായി നാടിന്റെ വളര്‍ച്ചയ്ക്ക് ഒത്തൊരുമയോടെ ജോലി ചെയ്യുന്ന വേലക്കാര്‍ ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ സാമൂഹ്യസേവനം തന്നെയല്ലെ?!കഷ്ടപ്പെട്ട് പണിചെയ്തു ജീവിച്ചിരുന്ന ഒരു തലമുറ ഈ നാട്ടിലുണ്ടായിരുന്ന എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?
സമൂഹമായി ജീവിക്കാന്‍ തിടങ്ങിയ മനുഷ്യന്‍ ആദ്യം കഠിനാധ്വാനിയായിരുന്നു.അധ്വാനത്തിലൂടെ അവന്‍ സകലതും നേടിയെടുത്തു.പല കണ്ടുപിടുത്തങ്ങളും നടത്തി.എന്നാല്‍ പുരോഗമിച്ചുകൊണ്ടിരിക്കെ അവന്‍ മടിയനായി മാറുകയായിരുന്നു.ഭാവിയില്‍,നഷ്ടപ്പെട്ടുപോയതിനെക്കുറിച്ചവന്‍ ഓര്‍ക്കുമെന്നും വീണ്ടും അധ്വാനത്തിന്റെ മഹത്വം തിരിച്ചറിയുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

കവിത-പാവകളി


പാവകളി
ഹാലിളകി മാനവരാശിക്ക്
ചര്‍ക്ക തിരിച്ച അര്‍ദ്ധനഗ്നനാം
ഫക്കീറിന്‍ നാടേത്?
'ഡെയ്ലിയൂസ്','ഫങ്ഷനെന്നും'
പറഞ്ഞ് കാന്തിക ശക്തിയില്‍
'സെയില്‍സ് എക്സിക്യൂട്ടീവ്സ്'
കുടവയറേന്തിയ 'പെരിയണ്ണന്‍'മാരുടെ
നൂലറ്റമായിന്ന് കേരളവും?!
ശീതീകരിച്ച മുറിയിലെ
ചൂടുള്ള ചായയില്‍
വഴുതിവീഴുന്ന മലയാളി മണ്ടന്‍മാര്‍...
നാടോടുമ്പോള്‍ അതിലേറെ
വേഗത്തില്‍ നാളേക്കായി ഓടുന്ന
മാനവരാശിക്ക്
നാണമില്ലേ?!
ശൂന്യമായ പോക്കറ്റില്‍
നിന്നുള്ള പണം കൊണ്ട്
ഫാഷന്‍ തരംഗം...
എന്താണ്ട്രേ,ഏതിനും
ഒരതിരില്ലേ?!
വിവേകാനന്ദ സ്വാമികളേ,
അങ്ങയ്ക്ക് സ്തുതി!

കവിത-ഇതു തന്നെയോ ‍ഞാന്‍ കേട്ട പട്ടണ....


കവിത
ഇതു തന്നെയോ ഞാന്‍ കേട്ട പട്ടണങ്ങള്‍
പോയി ഞാനിന്നലെ പട്ടണത്തില്‍
വഴിവക്കിലെത്തി ഞാന്‍ മൂക്കു പൊത്തി.

പ്ലാസ്ററിക്,കടലാസ്,കീറിയ വസ്ത്രവും
ചീഞ്ഞു നാറീടുന്ന വേസ്ററുകളും

കടയിലെ പച്ചക്കറികള്‍ മുഴുവനും
ഘോരവിഷങ്ങളില്‍ താഴ്ത്തിവച്ചു

ഈച്ചയും മററു ചെറിയ പുഴുക്കളും
പ്രാണനും കൊണ്ട് പറന്നുനീങ്ങി.

മാടിവിളിക്കുന്നു ബേക്കറികള്‍..
നാവിനു ടേസ്ററുള്ള ബേക്കറികള്‍

രാസവസ്തുക്കള്‍,നിരങ്ങള്‍ കലര്‍ത്തിയ
ഇഞ്ചിഞ്ചായ് കൊല്ലുന്ന മാരണങ്ങള്‍

പട്ടണ വീഥിയില്‍ ഏറെയുണ്ട്
കാലു കുടുക്കും ചതിക്കുഴികള്‍

വിശ്വസിക്കാന്‍ കഴിയുന്നില്ല സ്വപ്നമോ?
ഇതു തന്നെയോ ഞാന്‍ കേട്ട പട്ടണങ്ങള്‍?!

കഥ-സൂചന


കഥ
സൂചന....
സൂര്യന്‍ കരുണയില്ലാതെ ജ്വലിച്ചുകൊണ്ടിരിക്കുന്നു. തൊണ്ടപൊട്ടിക്കരയുന്ന കാക്ക ഒന്നുകൂടെ കറുത്തിരിക്കുന്നു. ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ വസ്ത്രമഴിച്ച യുവാവിനെപ്പോലെ മരങ്ങള്‍ ഇലകള്‍ പൊഴിച്ച് നില്‍ക്കുന്നു. ഇലകളില്ലാത്ത മരത്തിനു കീഴെ ഒരു വിഡ്ഢിയെപ്പോലെ അവള്‍ നിന്നു. അവള്‍ക്കിനി നഷ്ടപ്പെടാനൊന്നുമില്ല. നേടാനേറെയുണ്ടുതാനും.
അവള്‍ നീലാംബരി. അവളുടെ അഴകേറിയ കണ്ണുകള്‍ മങ്ങിത്തുടങ്ങിയിരിക്കുന്നു. എണ്ണ കാണാത്ത അവളുടെ മുടിയിഴകള്‍ക്ക് കറുപ്പുനിറം പതുക്കെ നഷ്ടമാകുന്നു. നിറം മങ്ങിയ മുഷിഞ്ഞ വസ്ത്രം അവളുടെ ആത്മവിശ്വാസത്തെ തളര്‍ത്തിക്കളഞ്ഞു. അവളുടെ തളര്‍ന്ന മേനി, താങ്ങില്ലാത്ത മുല്ലവള്ളിയായി. അവളുടെ നഗ്നപാദങ്ങള്‍ക്ക് തിളച്ചുമറിയുന്ന ചരല്‍ക്കല്ലുകളെ ചെറുക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ദാഹിച്ചുനിന്ന ഭൂമി അവള്‍ പൊഴിച്ച ഉപ്പുവെള്ളത്തെ അതിവേഗം അകത്താക്കി. നീലാംബരി നേരെ നോക്കി, വിദൂരതയിലേക്ക്......
മാസങ്ങള്‍ക്ക് മുമ്പ് തന്റെ അച്ഛനമ്മമാരോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞ നാളുകള്‍ അവളുടെ മനസ്സില്‍ പിച്ചവച്ചെത്തി.
അന്ന് അവരുടെ മുറ്റം നിറയെ വെള്ളമായിരുന്നു. അവളതില്‍ വഞ്ചിയുണ്ടാക്കിക്കളിച്ചു. വേനല്‍ വിരുന്നിനെത്തിയത് പെട്ടെന്നായിരുന്നു. നൂരുകണക്കിനാളുകള്‍ തൊണ്ടപൊട്ടി മരിച്ചു. കന്നുകാലികളുടെ എല്ലിന്‍കഷ്ണങ്ങള്‍ അങ്ങിങ്ങായികാണപ്പെട്ടു. നീലാംബരിയുടെ തൊണ്ട നനക്കാന്‍ ആവതും ശ്രമിച്ച അച്ഛനും അമ്മയ്ക്കും മകളുടെ ദാഹത്തേക്കാള്‍ വലുതായിരുന്നില്ല അവരുടെ ജീവന്‍. ഇനിയെന്ത്? എങ്ങനെ? എന്നൊന്നും അവള്‍ക്കറിയില്ല.
മണല്‍ പറത്തിക്കൊണ്ട് ചീറിപ്പാഞ്ഞുവന്നൊരു വെളുത്ത കാറാണ് അവളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്. വിയര്‍ത്തൊലിച്ച ശരീരവുമായി അവള്‍ എഴുന്നേറ്റു നിന്നു. കാറില്‍ നിന്നും ഇറങ്ങിയത് സ്യൂട്ട് ധരിച്ച കുട്ടപ്പന്മാമാര്‍ അവള്‍ കാത്തുനിന്നു. ദൂരേക്ക് ചൂണ്ടിക്കൊണ്ട് അവര്‍ പരസ്പരം എന്തൊക്കെയോ പരഞ്ഞു. അവള്‍ക്കൊന്നും വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. വെളുത്ത കാറിന്റെ ചില്ലിനു പുറത്തെഴുതിയ അക്ഷരങ്ങള്‍ അവള്‍ കൂട്ടി വായിച്ചു. 'കൊക്കൊക്കോള നോര്‍ത്ത് ബ്രാഞ്ച്.' തൊട്ടടുത്ത പൈപ്പില്‍ നിന്നും കണ്ണും പൂട്ടി അവള്‍ ഒരു കവിള്‍ വെള്ളം കുടിച്ചു. വായ മുതല്‍ അടിവയറുവരെ വെന്തുരുകി. നീലാംബരി വെറും നിലത്ത് കിടന്നു. പിറ്റേന്നത്തെ പ്രഭാതം കാണാന്‍ അവളുണ്ടായിരുന്നില്ല.
അവളുടെ മൃതദേഹം പറഞ്ഞു: 'ഇതൊരു സൂചന മാത്രം.'

poem-YOU


YOU
In the time of flying with
Butterflies,birds and the dreams,
And sing with crows
Then dance with the rain..
CHILDHOOD...!
You fed, running through
My mind...
You came as warmth when
It was raining in my eyes;
MOTHER...!
You taught me good when
I was doubtful
Oh,I love you
My dear;
FATHER...!
You faced sharp scold and
painful beat when
I was naughty,
Naughty child..oh,
SISTER...!
Oh,you all, mom, dad and my
Dear sister..
You all are one,
In my conscious,
GOD...!
OH LORD.....!

പുസ്തകാസ്വാദനം-എന്‍മഗജെ


പുസ്തകാസ്വാദനം
പുസ്തകം :എന്‍മകജെ
ഗ്രന്ഥകാരന്‍ :അംബികാസുതന്‍ മാങ്ങാട്
വിഭാഗം :നോവല്‍
നിലവിളികള്‍!ഒരായിരം നിലക്കാത്ത നിലവിളികള്‍!ശീതീകരിച്ച മുറിയിലും കാറിലും സുഖവാസമനുഷ്ഠിക്കുന്ന ബൂര്‍ഷ്വാസികള്‍ ഒരു കാര്യമോര്‍ക്കണം-കാററിലും രക്തത്തിലും ജലത്തിലും മണ്ണിലും,എന്തിന് എടുക്കുന്ന ഓരോ ശ്വാസത്തിലും മാരകവിഷമായ എന്‍ഡോസള്‍ഫാന്‍ കലര്‍ന്ന് 'സ്വര്‍ഗ്ഗ'*ത്തില്‍ നരകജീവിതം നയിക്കുന്ന ഒരുകൂട്ടം ആള്‍ക്കാരും ഈ ഭൂമിയില്‍ ഉണ്ടെന്ന്.
പ്രശസ്ത സാഹിത്യകാരന്‍ ശ്രീ അംബികാസുതന്‍ മാങ്ങാട് രചിച്ച 'എന്‍മകജെ'എന്ന നോവല്‍ നമുക്ക് പകര്‍ന്നു തരുന്ന സത്യങ്ങളാണിവ.
സത്യത്തിന്‍റെ നാടായ എന്‍മകജെയില്‍ വസിക്കുന്ന നിഷ്കളങ്കരായ ജനങ്ങള്‍ അനുഭവിക്കുന്ന വേദന നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും എത്രയോ കൂടുതലാണ്.ജഡാധാരിയുടെ കോപം എന്നു കരുതുന്ന പാവം മനുഷ്യരെ നോക്കി ഊറിച്ചിരിക്കുന്ന ശുഭ്രവസ്ത്രധാരികളെ സമൂഹം തിരിച്ചറിയുന്നില്ല.
ദുഷിച്ച മനുഷ്യനഗരങ്ങളെ ഉപേക്ഷിച്ച് മനുഷ്യബന്ധങ്ങളെ അറുത്തുമാററി ജീവിക്കാന്‍ ആഗ്രഹിച്ച രണ്ട് ഭാവനാകഥാപാത്രള്‍-നീലകണ്ഠനും ദേവയാനിയും.എന്നാല്‍ കണ്‍മുന്നിലുള്ള വിചിത്രമനുഷ്യരെ നേരില്‍ക്കണ്ടതോടെ അവര്‍ ഒളിച്ചോട്ടങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരായി.ഡോക്ടറും ജയരാജനും ശ്രീരാമയും പ്രകാശയും പഞ്ചിയും മററും ഇന്ന് ഒററപ്പെട്ടുപോകുന്ന ചില അപൂര്‍വ്വ ജന്മങ്ങള്‍.പുഞ്ചിരിതൂകി,നല്ലവാക്കു പറഞ്ഞ് ജനങ്ങളെക്കയ്യിലെടുന്ന മുഖത്തിനകത്ത് നേതാവിന്‍റെ യഥാര്‍ത്ഥ മുഖം.ഒപ്പം അയാളുടെ അനുയായികളും.ഇവര്‍ ഇന്ന് ഏറി വരുന്ന മനുഷ്യജന്മങ്ങളുടെ പ്രതിനിധി.എന്നും നേതാവ് പല വഴികളിലൂടെ നന്മയെ തുരത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.എന്നാല്‍ ഒടുവില്‍ മരണത്തിന്‍റെ വക്കില്‍ നിന്നും രക്ഷപ്പെട്ട നീലകണ്ഠനും ദേവയാനിയും അവര്‍ ആഗ്രഹിച്ച ലോകത്തെത്തി.തിന്മകളില്ലാത്ത നന്മ മാത്രം കാണ്മാനുള്ള ആ ലോകത്ത്!! പരസ്പരം സ്നേഹവും കടപ്പാടും എല്ലാം ഒത്തു ചേര്‍ന്ന ബലീന്ദ്രപാളയ്ക്കടുത്തുള്ള ആ ഗുഹയില്‍.!!
മനുഷ്യമനസ്സിന്‍റെ അഗാധമായ മടിത്തട്ടില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളതാണ് ഈ നോവല്‍.ഒരു നാടിന്‍റെ പാരമ്പര്യവും സംസ്കാരവും തകര്‍ത്തെറിഞ്ഞ് എന്‍ഡോസള്‍ഫാന്‍ താണ്ഡവമാടുന്നു.ആട്ടിതോലിട്ട ചെന്നായകളെ തിരിച്ചറിയൂ എന്ന സന്ദേശം എഴുത്തുകാരന്‍ പകര്‍ന്നു തരുന്നു...കൈരളിക്ക് സമ്മാനിക്കുന്ന എഴുത്തുകാരന്‍റെ ഏററവും വലിയ സംഭാവനയാണ് ഈ നോവല്‍!!!

*സ്വര്‍ഗ=സ്ഥലപ്പേര്

കവിത-പാന്‍ പരാഗ്


കവിത
പാന്‍പരാഗ്
കൊച്ചു മിഠായി പോല്‍ തൂങ്ങിക്കിടപ്പത്
ഒട്ടുമേ മോശമല്ലെന്ന് തോന്നിപ്പത്
കിക്കിരിപ്പല്ലുകൊണ്ടപ്പോള്‍ തുറപ്പത്
കൈവെള്ളയില്‍ വച്ച് ഇക്കിളിക്കൊണ്ടത്
ഇരുവിരല്‍കൊണ്ടത് വായിലും വച്ചത്
ഓര്‍മയുണ്ടിന്നലെ വാനില്‍പ്പറന്നത്
ഇന്നിപ്പോളിങ്ങനെ വീണു കിടപ്പത്
ഇന്നിത് സുഖമെന്ന്
തോന്നുമെങ്കിലുമിത്
നാളെ നിന്‍ ജീവിതം
കട്ടപ്പുഹയിത്..
കാന്‍സറും വന്നത്
ജീവിതം പോയത്
കാശിനു വേണ്ടീത്
എന്തിനാണിന്നിത്?
വന്നൊരു പേരത്
പാന്‍പരാഗെന്നത്..!!

കവിത-വീടു വളര്‍ന്നപ്പോള്‍


കവിത വീട് വളര്‍ന്നപ്പോള്‍
കേട്ടു ഞാന്‍.........
ഓര്‍മ്മയുടെ നിലവിളികള്‍..
ശൂന്യമായി ആ മുറ്റം...
തുള്ളിക്കളിച്ചതും ചാടിക്കളിച്ചതും
എട്ടാം കട്ടം കളിച്ചതും
മറന്നില്ലിന്നും ഞാന്‍...
ഓര്‍മ്മയുടെ നിലവിളികള്‍...
ക്ഷണിക്കുന്നു എന്നെ...
പൊളിഞ്ഞു വീണ കല്ലിന്‍ കഷ്ണങ്ങളില്‍
പരതി ഞാനെന്‍ ഹൃദയത്തിനായ്..
എന്‍റെ കളിമുറിയില്‍ എവിടെയോ
ഒരു കളിപ്പാട്ടം...
ബാക്കിവച്ചു...
അന്നു ഞാനൊരു
കൊച്ചു കുഞ്ഞായിരുന്നപ്പോള്‍
ആ കൊച്ചു വീട്ടിലെ
കൊച്ചു ജീവിതം
എനിക്ക് ചേര്‍ന്നിരുന്നു..
സംസാരവും മാറി,
സംസ്കാരവും മാറി..
ടി.വി വന്നു
വാഷിങ് മെഷീന്‍ വന്നു..
വാക്വം ക്ലീനര്‍ വന്നു..
പോയത് ഒന്നു മാത്രം....
സമാധാനം..!!!
ഞാന്‍ പുതിയ വീട്ടിലേക്ക് താമസം മാറി.ഒരു ദിവസം ഞാന്‍ പഴയ വീടിനു മുന്നിലൂടെ നടന്നപ്പോള്‍ മനസ്സിന്‍റെ താളുകളില്‍ ഞാന്‍ കുറിച്ചിട്ട വരികള്‍...

പുസ്തകാസ്വാദനം-ആടുജീവിതം


പുസ്തകാസ്വാദനം
പുസ്തകം :ആടുജീവിതം
ഗ്രന്ഥകാരന്‍ :ബെന്യാമിന്‍
വിഭാഗം :നോവല്‍
'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.'ഈ വാചകം പുസ്തകത്തിന്‍റെ പുറം കവറില്‍ രേഖപ്പെടുത്തിയിരിക്കുന്നു.നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ എന്‍റെ മനസ്സിലും.!!പുഴയില്‍ നിന്നും മണല്‍വാരി ജീവിച്ചരുന്ന നജീബ്.എന്തെല്ലാം സ്വപ്നങ്ങളോടെയാണവന്‍ വിമാനംകയറിയത്.ഒരു നിമിഷം,ഒരൊററ നിമിഷം കൊണ്ട് എല്ലാം ചാമ്പലായില്ലേ!ജീവിക്കാനാഗ്രഹിക്കുന്ന ഒരു മനുഷ്യന്‍റെ കഥ-ആടുജീവിതം!ആത്മകഥാരൂപത്തില്‍ രചിച്ചിരിക്കുന്ന നോവല്‍.പച്ചയായ ജീവിതം ഈ നോവലില്‍ ഗ്രന്ഥകാരന്‍ ആവിഷ്കരിച്ചിരിക്കുന്നു.
ജയില്‍ശിക്ഷയാഗ്രഹിക്കുന്ന നജീബ്,ഹമീദ് എന്നിവരില്‍ നിന്നും കഥ ആരംഭിക്കുന്നു.അങ്ങനെ ജയിലില്‍ അകപ്പെടുന്ന നജീബിന്‍റെ ഫ്ലാഷ്ബാക്ക്-അതാണ് കഥ.
വളരെയേറെ സ്വപ്നങ്ങളോടുകൂടി വിമാനം കയറുന്ന യുവാവ്,ഒപ്പം നാട്ടുകാരനായ ഹക്കീമും.അര്‍ബാബ് അഥവാ സ്പോണ്‍സര്‍ അവരെ കൂട്ടിക്കൊണ്ടുപോയത് മരുഭൂമിയിലേക്ക്.അവിടെ ആടുവളര്‍ത്തല്‍ ജോലി.
ഹക്കീമിന്‍റെ ജോലി അല്‍പ്പം ദൂരെ മരുഭൂമിയില്‍ത്തന്നെ.പിന്നെ കഷ്ടപ്പാടുകള്‍-പുലര്‍ച്ച മുതല്‍ അര്‍ദ്ധരാത്രിവരെയുള്ള കഠിനാദ്ധ്വാനം.
വെള്ളമുപയോഗം കുടിക്കാന്‍ മാത്രം.മലവിസര്‍ജ്ജനത്തിനു ശേഷം പോലും
വെള്ളം തൊട്ടുപോകരുത്.ഭക്ഷണം മൂന്നു നേരവും ഒന്നു തന്നെ-ഖുബ്ബൂസ്.കറിയോ മറെറാന്നുമില്ല.ഒടുവില്‍ അറബി സ്ഥലത്തില്ലാത്ത സമയം നോക്കി നജീബും ഹക്കീമും മറെറാരുവനും കൂടി അവിടെ നിന്നും രക്ഷപ്പെട്ടു.പക്ഷെ അനന്തമായ മരുഭൂമിയില്‍ അവര്‍ അലഞ്ഞു.വഴിയില്‍ ഹക്കീം ദാഹിച്ചുമരിച്ചു.ഒടുവില്‍ നജീബും കൂട്ടുകാരനും വെള്ളം കണ്ടെത്തി.
അങ്ങനെ മെയിന്‍റോഡും.ഒരു പ്രഭാതത്തില്‍ കൂട്ടുകാരനെ കാണാതായി.
ഒരു മലയാളിയുടെ കാരുണ്യത്തില്‍ ആരോഗ്യം വീണ്ടെടുത്ത നജീബ് പിന്നെ ഈ ജയിലില്‍.ഇടയ്ക്കിടെ വരുന്ന എംബസിക്കാര്‍ ഓരോ ആളെ നാട്ടിലേക്ക് പോകാന്‍ അവസരം നല്‍കും.അങ്ങനെ നജീബും രക്ഷപ്പെടുന്നു.
നാം കാണുന്നത് മാത്രമല്ല ലോകം,അതു മാത്രമല്ല ജീവിതവും.നമ്മുടെ കരളലിയിക്കുന്ന നാം കാണാത്ത എത്രയോ ജീവിതങ്ങള്‍ എത്രയോ ഈ ലോകത്തുണ്ട്.'ഗദ്ദാമ' എന്ന സിനിമയിലെ അശ്വതി എന്ന കഥാപാത്രത്തെയും നജീബിനെയും താരതമ്യം ചെയ്താല്‍ കണ്ണീരു വററാത്ത പ്രവാസി ജീവിതം ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാം.
ഹൃദയസ്പര്‍ശിയായ ഈ നോവല്‍ എത്രവട്ടം കണ്ണു നനയ്ക്കുമെന്ന് നിശ്ചയമില്ല.ഇതൊന്നും വെറും കഥയല്ല.യഥാര്‍ത്ഥ ജീവിതം.ഗള്‍ഫുകാരനെന്നാല്‍ നാട്ടിലെല്ലാമായി.എന്നാല്‍ മററു ചിലരുടെ സ്വാര്‍ത്ഥതയ്ക്കു മുന്നില്‍ നഷ്ടപ്പെടുന്നത് ഓരോ ജീവിതങ്ങളാണ്.ആടുകളുടെ കൂട്ടത്തില്‍ ആടുകളായി കഴിഞ്ഞ എത്ര നജീബുമാര്‍..അവര്‍ക്കെല്ലാം വേണ്ടി എഴുത്തുകാരന്‍റെ സാന്ത്വനമാണീ നോവല്‍.