പാവകളി
ഹാലിളകി മാനവരാശിക്ക്
ചര്‍ക്ക തിരിച്ച
അര്‍ദ്ധനഗ്നനാം
ഫക്കീറിന്‍
നാടേത്?
'ഡെയ്ലിയൂസ്','ഫങ്ഷനെന്നും'
പറഞ്ഞ് കാന്തിക
ശക്തിയില്‍
'സെയില്‍സ്
എക്സിക്യൂട്ടീവ്സ്'
കുടവയറേന്തിയ
'പെരിയണ്ണന്‍'മാരുടെ
നൂലറ്റമായിന്ന്
കേരളവും?!
ശീതീകരിച്ച
മുറിയിലെ
ചൂടുള്ള ചായയില്‍
വഴുതിവീഴുന്ന
മലയാളി മണ്ടന്‍മാര്‍...
നാടോടുമ്പോള്‍
അതിലേറെ
വേഗത്തില്‍
നാളേക്കായി ഓടുന്ന
മാനവരാശിക്ക്
നാണമില്ലേ?!
ശൂന്യമായ
പോക്കറ്റില്‍
നിന്നുള്ള പണം
കൊണ്ട്
ഫാഷന്‍ തരംഗം...
എന്താണ്ട്രേ,ഏതിനും
ഒരതിരില്ലേ?!
വിവേകാനന്ദ
സ്വാമികളേ,
അങ്ങയ്ക്ക്
സ്തുതി!
No comments:
Post a Comment