കവിത
ഇതു
തന്നെയോ ഞാന്‍ കേട്ട പട്ടണങ്ങള്‍
പോയി ഞാനിന്നലെ
പട്ടണത്തില്‍
വഴിവക്കിലെത്തി
ഞാന്‍ മൂക്കു പൊത്തി.
പ്ലാസ്ററിക്,കടലാസ്,കീറിയ
വസ്ത്രവും
ചീഞ്ഞു നാറീടുന്ന
വേസ്ററുകളും
കടയിലെ
പച്ചക്കറികള്‍ മുഴുവനും
ഘോരവിഷങ്ങളില്‍
താഴ്ത്തിവച്ചു
ഈച്ചയും മററു
ചെറിയ പുഴുക്കളും
പ്രാണനും കൊണ്ട്
പറന്നുനീങ്ങി.
മാടിവിളിക്കുന്നു
ബേക്കറികള്‍..
നാവിനു ടേസ്ററുള്ള
ബേക്കറികള്‍
രാസവസ്തുക്കള്‍,നിരങ്ങള്‍
കലര്‍ത്തിയ
ഇഞ്ചിഞ്ചായ്
കൊല്ലുന്ന മാരണങ്ങള്‍
പട്ടണ വീഥിയില്‍
ഏറെയുണ്ട്
കാലു കുടുക്കും
ചതിക്കുഴികള്‍
വിശ്വസിക്കാന്‍
കഴിയുന്നില്ല സ്വപ്നമോ?
ഇതു തന്നെയോ
ഞാന്‍ കേട്ട പട്ടണങ്ങള്‍?!
No comments:
Post a Comment