കവിത
വീട്
വളര്‍ന്നപ്പോള്‍
കേട്ടു
ഞാന്‍.........
ഓര്‍മ്മയുടെ
നിലവിളികള്‍..
ശൂന്യമായി
ആ മുറ്റം...
തുള്ളിക്കളിച്ചതും
ചാടിക്കളിച്ചതും
എട്ടാം
കട്ടം കളിച്ചതും
മറന്നില്ലിന്നും
ഞാന്‍...
ഓര്‍മ്മയുടെ
നിലവിളികള്‍...
ക്ഷണിക്കുന്നു
എന്നെ...
പൊളിഞ്ഞു
വീണ കല്ലിന്‍ കഷ്ണങ്ങളില്‍
പരതി
ഞാനെന്‍ ഹൃദയത്തിനായ്..
എന്‍റെ
കളിമുറിയില്‍ എവിടെയോ
ഒരു
കളിപ്പാട്ടം...
ബാക്കിവച്ചു...
അന്നു
ഞാനൊരു
കൊച്ചു
കുഞ്ഞായിരുന്നപ്പോള്‍
ആ
കൊച്ചു വീട്ടിലെ
കൊച്ചു
ജീവിതം
എനിക്ക്
ചേര്‍ന്നിരുന്നു..
സംസാരവും
മാറി,
സംസ്കാരവും
മാറി..
ടി.വി
വന്നു
വാഷിങ്
മെഷീന്‍ വന്നു..
വാക്വം
ക്ലീനര്‍ വന്നു..
പോയത്
ഒന്നു മാത്രം....
സമാധാനം..!!!
ഞാന്‍
പുതിയ വീട്ടിലേക്ക് താമസം
മാറി.ഒരു
ദിവസം ഞാന്‍ പഴയ വീടിനു
മുന്നിലൂടെ നടന്നപ്പോള്‍
മനസ്സിന്‍റെ താളുകളില്‍
ഞാന്‍ കുറിച്ചിട്ട വരികള്‍...
No comments:
Post a Comment