Sunday, April 8, 2012

കുറിപ്പ്- തൊഴിലുകള്‍ രാഷ്ട്രസേവനം


തൊഴിലുകള്‍ രാഷ്ട്രസേവനം
നമ്മുടെ രാഷ്ട്രപുരോഗതിയുടെ അടിത്തറ തൊഴിലാളികളുടെ അധ്വാനമാണ്.രാഷ്ട്രവളര്‍ച്ചയുടെ പരമപ്രധനമായ ഗതാഗതം.അത് റോഡായാലും ജലമായാലും റെയിലായാലും വിമാനമായാലും തൊഴിലാളികളുടെ രാപ്പകലില്ലാതെയുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ്.വെയിലത്തും മഴയത്തും മഞ്ഞ‍ത്തും വിശ്രമമില്ലാതെ ചോരനീരാക്കി വേല ചെയ്യുന്ന പണിക്കാരാണ് രാജ്യത്തിന്റെ അടിത്തറ.
വളര്‍ന്നു വരുന്ന പുതുതലമുറ,യുവാക്കള്‍ ഇവര്‍ക്കൊക്കെ വിയര്‍പ്പൊഴുക്കാതെ കൈയില്‍ പണം കുമിഞ്ഞു കൂടുന്ന ജോലികളാണാവശ്യം.അധ്വാനത്തിന്റെ മഹത്വം തിരിച്ചറിയുന്ന കുറഞ്ഞ വേതനമെങ്കിലും കഷ്ടപ്പാടുകളെ നെഞ്ചുപിരിച്ച് നേരിടുന്ന കഠിനാധ്വാനികളായ തൊഴിലാളിസമൂഹത്തെക്കുറിച്ച് ആധുനികജനത ചിന്തിക്കുന്നതേയില്ല.നാം ദിവസവും കഴിക്കുന്ന ഭക്ഷണം ആരാണുണ്ടാക്കുന്നത്?മണ്ണിലിറങ്ങി പ്രതിബന്ധങ്ങളെ തരണം ചെയ്ത് ജീവിക്കുന്ന കഠിനാധ്വാനികളായ കര്‍ഷകരുടെ വിയര്‍പ്പിന്റെ ഫലമാണ് നമ്മുടെ ആഹാരം.അധ്വാനിക്കാന്‍പുതുതലമുറയ്ക്ക് മടിയാണ്.അധ്വാനമുള്ള ജോലികളോടവര്‍ക്ക് പുച്ഛമാണ്..എന്താണ് കാരണം?എല്ലുമുറിയെ പണിചെയ്താലും സമൂഹത്തില്‍ വിലയില്ലാത്ത ജീവിക്കാനാവശ്യമായ വേതനമില്ലാത്ത ജോലിയോട് എങ്ങനെ പുച്ഛമില്ലാതിരിക്കും?!കൃഷി ചെയ്യുന്നതും കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുന്നതും കരിങ്കല്ലുകള്‍ പൊട്ടിക്കുന്നതും ആരാണ്?വേലക്കാര്‍...കഷ്ടതകളുണ്ടായാലും ദാരിദ്ര്യമായാലും തളരാതെ പതറാത്ത മനസുമായി നാടിന്റെ വളര്‍ച്ചയ്ക്ക് ഒത്തൊരുമയോടെ ജോലി ചെയ്യുന്ന വേലക്കാര്‍ ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ സാമൂഹ്യസേവനം തന്നെയല്ലെ?!കഷ്ടപ്പെട്ട് പണിചെയ്തു ജീവിച്ചിരുന്ന ഒരു തലമുറ ഈ നാട്ടിലുണ്ടായിരുന്ന എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?
സമൂഹമായി ജീവിക്കാന്‍ തിടങ്ങിയ മനുഷ്യന്‍ ആദ്യം കഠിനാധ്വാനിയായിരുന്നു.അധ്വാനത്തിലൂടെ അവന്‍ സകലതും നേടിയെടുത്തു.പല കണ്ടുപിടുത്തങ്ങളും നടത്തി.എന്നാല്‍ പുരോഗമിച്ചുകൊണ്ടിരിക്കെ അവന്‍ മടിയനായി മാറുകയായിരുന്നു.ഭാവിയില്‍,നഷ്ടപ്പെട്ടുപോയതിനെക്കുറിച്ചവന്‍ ഓര്‍ക്കുമെന്നും വീണ്ടും അധ്വാനത്തിന്റെ മഹത്വം തിരിച്ചറിയുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

No comments: